Wednesday, January 12, 2011

സൃഷ്ടി

പേറ്റു നോവേറ്റു പുളയുന്നു പാവം
സൃഷ്ടി കര്‍മത്തിന്നീറ്റില്ലത്തില്‍.
എത്രയനേകരെ പെറ്റുവെന്നാകിലും
സൃഷ്ടി തന്‍ നോവതസഹ്യമസഹ്യം!
ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമാശ്വാസത്തിനാ-
യെത്രയവസഥാ വിശേഷങ്ങളുള്‍ക്കൊണ്ടു!
ഉള്ളിലുറങ്ങി ക്കിടന്നൊരു ബീജമാ-
ണിന്ന് കൈകാല്‍കള്‍  മുളച്ചു തിമര്‍ക്കുന്നു!
ബാഹ്യലോകത്തിലെ വേനലില്‍ മങ്ങുവാ-
നേറ്റമൌത്സുക്യം ചവിട്ടിക്കുതിക്കുന്നു.
പാവമോ! നോവിന്നൊരാശ്വാസമേകുവാന്‍
ഭൂമി തന്‍ മാറില്‍ കിടക്കയാണാകാശ-
മാകും വായറ്റാട്ടി തന്നരികില്‍, നോവ-
കറ്റുന്ന തെന്നലിന്നാശ്ലേഷത്തില്‍.
ഒടുവിലാ നോവിന്നൊരന്തമേകിക്കൊ-
ണ്ടൊരാത്മദു:ഖത്തിന്‍ പ്രതിച്ഛായ  പിറക്കുന്നു!
ആത്മം പകര്‍ന്നതിന്നെ വളര്‍ത്തീടവേ-
യാത്മ ദു:ഖങ്ങളെങ്ങു മറഞ്ഞിടുന്നു?!
സൃഷ്ടി തന്‍ സൗന്ദര്യമാസ്വതിച്ചാത്മ-
സാഫല്യമേറ്റു തുടിയ്ക്കുന്നു മാനസം.
സൃഷ്ടികര്‍മത്തിന്‍റെ നോവുള്‍ത്ത്യജിച്ച്ചു കൊ-
ണ്ടാ കവിമനം ഗര്‍ഭം ധരിയ്ക്കുന്നു വീണ്ടും!




7 comments:

  1. നന്നായിരിക്കുന്നു!

    Google transliterator ല്‍ type ചെയ്തും post ചെയ്യാം എന്നറിയാമല്ലോ?
    അവിടെ, prathicchaaya എന്ന് type ചെയ്‌താല്‍ മതി.
    ഇതേ രീതിയില്‍ തന്നെ മറ്റു tools-ലും പറ്റേണ്ടതാണ് .
    ശ്രമിച്ചുനോക്കൂ!

    http://www.google.com/transliterate/indic/MALAYALAM

    പിന്നെ ഇതിനു ഒരു "തലേക്കെട്ട്" വേണ്ട, എന്നു തീരുമാനിച്ചോ?

    സ്നേഹത്തോടെ
    സഹ

    ReplyDelete
  2. srishti ,,
    kavitha ,, manoharam,, ,, aashamsakal

    ReplyDelete
  3. അമ്മ മനം , കവി മണം ...നന്നായി ...

    ReplyDelete
  4. വായനയ്ക്ക് നന്ദി . കവിമനം എന്നാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

    ReplyDelete